തൃശ്ശൂര്‍: ട്രെയിനിന്റെ എന്‍ജിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ചെറുതുരുത്തി വള്ളത്തോള്‍ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനാണ് ബോഗില്‍ നിന്ന് വേര്‍പ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാല്‍ അപകടം ഒഴിവായി. എന്‍ജിന്‍ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് റെയില്‍വെ അന്വേഷണം നടത്തും.