top news
ആര്‍ക്കും ആഗ്രഹിക്കാം, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം തള്ളി വികെ ശ്രീകണ്ഠന്‍
തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വി കെ ശ്രീകണ്ഠന്‍. സ്ഥാനാര്‍ഥിത്വം ആര്‍ക്കും മോഹിക്കാം, അഭിപ്രായം പറയാം. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി.
പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. യു ഡി എഫ് കൂടുതല്‍ കരുത്താര്‍ജിച്ചു വരുമ്പോള്‍ സ്ഥാനാര്‍ഥി ആകണമെന്ന് പലരും ആഗ്രഹിക്കും. ആഗ്രഹങ്ങള്‍ പലരീതിയില്‍ പുറത്തുവന്നേക്കാം.
എന്നാല്‍, പാര്‍ട്ടിയില്‍ ഇത്തരം തീരുമാനങ്ങള്‍ ഇതുവരെ എടുത്തിട്ടില്ല. ഹൈക്കമാന്‍ഡും കെ പി സി സിയും ചേര്‍ന്നാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്നത്. ആരെ തീരുമാനിച്ചാലും പാലക്കാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കാന്‍ ലീഡര്‍ കെ കരുണാകരന്റെ പ്രവര്‍ത്തനശൈലി ഉള്‍ക്കൊള്ളണമെന്നും ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz