top news

മുതിര്‍ന്ന നേതാവ് കെ പ്രകാശ് ബാബുവിനെ വീണ്ടും ഒഴിവാക്കി ആനി രാജയെ നിര്‍ദ്ദേശിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് കെ പ്രകാശ് ബാബുവിനെ വീണ്ടും ഒഴിവാക്കി സിപിഐ സംസ്ഥാന നേതൃത്വം. അതിനാല്‍ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ഉള്ള ഒഴിവില്‍ പകരം ആനി രാജയെ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ ഏറ്റവും സീനിയറായ ദേശിയ എക്‌സിക്യൂട്ടീവ് അംഗമായ കെ പ്രകാശ് ബാബുവിനെ ഒഴിവാക്കിയാണ് ആനി രാജയെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കാനം രാജേന്ദ്രന്റെ ഒഴിവിലാണ് ആനി രാജയെ ദേശിയ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ രാജ്യസഭാ സീറ്റില്‍ നിന്നും പ്രകാശ് ബാബുവിനെ ഒഴിവാക്കിയിരുന്നു. എഐടിയുസി ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രനെ ദേശീയ എക്‌സിക്യൂട്ടീവിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close