കാരപ്പറമ്പ് : വികസനം, ജനപക്ഷത്തുനിന്നും,
വെണ്ണീർ വയൽ പ്രദേശത്തുകാരുടെ അടിയന്തിരാവശ്യ മായിരുന്നു ഒരു ഓട്ടോ റിക്ഷയില്ലെങ്കിലും സ്വന്തം വീട്ടിൽ എത്തുക എന്നത്, അതാണ് ഇന്ന് യാഥാർഥ്യം ആയതു,
സ്ഥലം വിട്ടു തന്നും, വിലകൊടുത്തു വാങ്ങിച്ചും അവർ റോഡിനായി വിട്ടു കൊടുത്തു,വിട്ടുതന്ന സ്ഥലം മുഴുവൻ ഡ്രൈനെജു / എട്ടടി വീതിയിൽ കോൺക്രീറ്റ് ചെയ്തു.കുടിവെള്ളമെയിൻ പൈപ്പ് ലൈൻ, സൗജന്യ കണെക്ഷൻ എല്ലാം ഒരേസമയം വിവിധ വകുപ്പുകളുടെ സഹായത്തോടെ നടന്നു.
ഇന്ന് രാവിലെ ഡെപ്യൂട്ടി മേയർ
മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു, വാർഡ് കൗൺസിലർ വരുൺ ഭാസ്കർ അധ്യക്ഷത വഹിച്ചു.
സിപിഎം ലോക്കൽ കമ്മറ്റി അംഗം. V. M വിജയൻ, ജിജി,( വെണ്ണീർ വയൽ റെസിഡൻസ്,)എന്നിവർ സംസാരിച്ചു, സിപിഎം ബ്രാഞ്ച് സെക്രട്ടറി, സിറാജ് സ്വാഗതവും, നിസാർ നന്ദിയും പറഞ്ഞു.