top news
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങി ഡോക്ടറും രോഗിയും; രക്ഷപ്പെടുത്തി പോലീസ്
തിരുവനന്തപുരം: ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും രണ്ടുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി. ആശുപത്രിയിലെ വനിതാ ഡോക്ടറും രോഗിയുമാണ് ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്.
സ്ട്രെച്ചറിലായിരുന്ന രോഗിയേം കൊണ്ട് അത്യാഹിത വിഭാഗത്തില്‍നിന്നും സിടി സ്കാനിലേയ്ക്ക് പോകുന്ന ലിഫ്റ്റില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. ഉള്ളില്‍ നിന്ന് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നതിനാല്‍ പത്തുമിനിട്ടോളം രണ്ടുപേരും ലിഫ്റ്റില്‍ അകപ്പെട്ടു. ഡോക്ടര്‍ എമര്‍ജന്‍സി അലാറം മുഴക്കുകയും ഫോണില്‍ അറിയിക്കുകയും ചെയ്തതനുസരിച്ചാണ് ജീവനക്കാരും പിന്നാലെ പൊലീസും സ്ഥലത്തെത്തി ഇരുവരെയും രക്ഷിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ രവീന്ദ്രന് നായര്‍ 42 മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നത് വലിയ വിവാദമായതിന് പിന്നാലെയാണ് വീണ്ടും രണ്ടുപേര്‍ അകപ്പെട്ടത്.