മുംബൈ: ബോളിവുഡിനെ പിടിച്ചു കുലുക്കി കൊവിഡ്. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അമിതാഭ് ബച്ചനാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്.
ജയബച്ചന്റെയും ഐശ്വര്യറായിയുടെയും സ്രവപരിശോധനാ ഫലം കാത്തിരിക്കുന്നു. ഇവരുടെ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായിരുന്നു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ബച്ചന്റെ വസതിയായ ജസ്ല അണുവിമുക്തമാക്കി. ജോലിക്കാരുടെ സ്രവങ്ങളും പരിശോധനക്കെടുത്തിട്ടുണ്ട്. ബച്ചന് കുടുംബത്തിന് പ്രാര്‍ഥനയും ആശ്വാസവുമേകി ബോളിവുഡ് പ്രമുഖരും കേന്ദ്രമന്ത്രിമാരും ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.