top news

ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ‘എമിസിസുമാബ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വിലയേറിയ എമിസിസുമാബ് മരുന്നു സൗജന്യമായി നല്‍കാന്‍ തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി നല്‍കുന്നത്. മുന്നൂറോളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

നിലവിലെ മരുന്ന് ആഴ്ചയില്‍ 2 ദിവസം കുത്തിവയ്ക്കണം. പുതിയ മരുന്നു മാസത്തില്‍ ഒരിക്കല്‍ കുത്തിവച്ചാല്‍ മതി. നേരത്തേയുള്ള മരുന്നു ഞരമ്പില്‍ കുത്തിവയ്ക്കുമ്പോള്‍ കുട്ടികള്‍ക്കു വേദന അനുഭവപ്പെടും. എമിസിസുമാബ് കുത്തിവയ്ക്കുമ്പോള്‍ കാര്യമായ വേദനയുണ്ടാവില്ല. ആഴ്ചയില്‍ 2 ദിവസം കുട്ടികളുടെ വിദ്യാഭ്യാസം, രക്ഷിതാക്കളുടെ ജോലി എന്നിവ മാറ്റിവച്ച് കുത്തിവയ്പ് എടുക്കാന്‍ ആശുപത്രികളില്‍ എത്തണം.

ഇതു മാസത്തില്‍ ഒരു ദിവസമായി കുറയുന്നതു വലിയ ആശ്വാസമാകും. ആശധാര പദ്ധതിയിലൂടെയാണ് സൗജന്യ കുത്തിവയ്പ് നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ഏകദേശം 2000 പേരാണ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close