Sports

രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം

പല്ലെക്കലെ: മഴയും ശ്രീലങ്കന്‍ സ്പിന്നര്‍മാരും ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന ടീം ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി20യില്‍ 7 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ മഴ മൂലം മത്സരം തടസ്സപ്പെട്ടതോടെ
ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 8 ഓവറില്‍ 78 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. 9 പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ വിജയത്തിലെത്തി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 9ന് 161. ഇന്ത്യ 6.3 ഓവറില്‍ 3ന് 81. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. നാളെയാണ് മൂന്നാം മത്സരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close