വെള്ളിമാട്കുന്ന്: : ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സിൽവർ ഹിൽസ് കടവ് റസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് പൂളക്കടവിലെ പ്രളയബാധിത മേഖലയിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി. ചടങ്ങ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി പി.കെ. കൃഷ്ണനുണ്ണി രാജ കടവ് റസിഡൻസ് പ്രസിഡന്റ് കെ. ഹസീനക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് കെ. മുസ്തഫ, സെക്രട്ടറി ഷാജി മാത്യു, സർവ്വീസ് കമ്മിറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ, പി. ചന്ദ്രൻ, വി.സി ഷിബു, പ്രേമൻ നായർ, അജിത് നല്ലാടത്ത്, കടവ് റസിഡൻസ് ട്രഷറർ ഹാരിസ് പൈങ്ങാളിൽ, കോ ഓർഡിനേറ്റർമാരായ വിജയകുമാർ ചാലിപുരക്കൽ, മുനീർ എടക്കണ്ടി, മുൻസെക്രട്ടറി എൻ.കെ.ഇസ്മായിൽ, റമീസ് പയിങ്ങാളിൽ, ചാൾസ് ജോയ്, മുഹമ്മദ് ബാവ എന്നിവർ സംബന്ധിച്ചു. സലീം എടക്കണ്ടി, പി. ഷംസുദ്ദീൻ, ഷിഹാബ് എടക്കണ്ടി തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി. 72 കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.
Related Articles
Check Also
Close-
കാർഷിക മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം
February 1, 2024