top news

തൊടുപുഴ നഗരസഭയ്ക്ക് മുന്നില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് സംഘര്‍ഷം

തൊടുപുഴ നഗരസഭയ്ക്ക് മുന്നില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസ് സംഘര്‍ഷം. തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ തെരെഞ്ഞെടുപ്പമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായിരിക്കുന്നത്. മുന്നണി സമവായങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്.

ആദ്യ റൗണ്ടില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. കോണ്‍ഗ്രസും ലീഗും രണ്ടു സ്ഥാനാര്‍ഥികളെ നിര്‍ത്തിയായിരുന്നു മത്സരം. നിലവില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. മുന്നണി മര്യാദ മറികടന്നുവെന്ന് ആരോപിച്ച് നഗരസഭയ്ക്ക് മുന്നിലാണ് വാക്കേറ്റം ഉണ്ടായത്.

കോണ്‍ഗ്രസില്‍നിന്ന് കെ.ദീപക്കും മുസ്ലീംലീഗില്‍നിന്ന് എം.എ.കരീമുമാണ് അവരവരുടെ പാര്‍ലമെന്ററി പാര്‍ട്ടികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കൈക്കൂലിക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ചെയര്‍മാനായിരുന്ന സനീഷ് ജോര്‍ജ് രാജിവെച്ചതിനാലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്.

ഈ ലിങ്ക് വഴി ഇ ന്യൂസ് വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാം https://chat.whatsapp.com/GWCxVhupXM1JzhuzKNnTGz

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close