INDIAtop news

രാജ്യത്ത് കൊവിഡ് കേസുകള്‍ 9 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 28498 പേര്‍ക്ക് കൊവിഡ്‌

ന്യൂഡല്‍ഹി: കൊവിഡ്19 മഹാമാരി രാജ്യത്ത് പടരുകയാണ്. രോഗ ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28498 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. മരണം 553.
രാജ്യത്ത് ഇതുവരെ 906752 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 571460 പേര്‍ രോഗമുക്തി നേടി. മരണം 23727.
ഉറവിടം കണ്ടെത്താത്ത കേസുകളും സമ്പര്‍ക്ക കേസുകളും ഉയരുകയാണ്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങൡലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 286247 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 1,20,92,503.
മഹാരാഷ്ട്രയില്‍ 260924 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം പത്തായിരം കടന്നു. തമിഴ്‌നാട്ടില്‍ 142798 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം രണ്ടായിരം കടന്നു. ഡല്‍ഹിയില്‍ 113740 പേര്‍ക്കാണ് രോഗം. 3411 പേര്‍ മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close