top news

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; നാലരവര്‍ഷക്കാലം സര്‍ക്കാര്‍ പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണ്? – വി ഡി സതീശന്‍

തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുപോലെ ഒരു റിപ്പോര്‍ട്ട് പുറത്തുവിടാതെ നാലരവര്‍ഷക്കാലം സര്‍ക്കാര്‍ അതിനുമേല്‍ അടയിരുന്നത് ആരെ രക്ഷിക്കാനാണെന്നും വി ഡി സതീശന്‍ ചോദിച്ചു.
സ്ത്രീപക്ഷ നിലപാടുകള്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്രമാത്രം വലിയ സ്ത്രീവിരുദ്ധത നടന്നിട്ട് അതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണ്? ആര്‍ക്കുവേണ്ടിയാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close