top news

സ്റ്റാര്‍ലൈനര്‍ തനിച്ച് തിരിച്ചെത്തി; സുനിതാ വില്യംസും ബുച്ച് വില്‍മോറുമില്ലാതെ ഭൂമിയില്‍ മടങ്ങിയെത്തി

വാഷിങ്ടന്‍ സുനിതാ വില്യംസും ബുച്ച് വില്‍മോറുമായി ബഹിരാകാശത്തേക്കുപോയ ബോയിങ് സ്റ്റാര്‍ലൈനര്‍ ഇരുവരുമില്ലാതെ ഭൂമിയില്‍ മടങ്ങിയെത്തി. ഇന്ത്യന്‍ സമയം രാവിലെ 9.30നായിരുന്നു പേടകം ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറില്‍ ലാന്‍ഡ് ചെയ്തത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്ന് വെള്ളിയാഴ്ച വൈകിട്ടാണ് സ്റ്റാര്‍ലൈനര്‍ ഭൂമിയിലേക്കു പുറപ്പെട്ടത്. ഈ പേടകത്തില്‍ ജൂണിലാണ് സുനിതയും വില്‍മോറും ബഹിരാകാശത്തെത്തിയത്. ഇവരുടെ മടക്കം അടുത്ത ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യവുമായി ജൂണ്‍ 5നായിരുന്നു ബോയിങ് സ്റ്റാര്‍ലൈനറില്‍ സുനിതയും വില്‍മോറും യാത്ര തിരിച്ചത്. യാത്രയില്‍ പേടകത്തിന്റെ 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം തകരാറിലായിരുന്നു. ഇതു ഹീലിയത്തിന്റെ ചോര്‍ച്ചയിലേക്കു നയിച്ചു. ഇരുവരെയും വഹിച്ച് സ്റ്റാര്‍ലൈനര്‍ തിരിച്ചിറക്കുന്നതില്‍ ആശങ്കയുണ്ടെന്ന് നാസയുടെ വിദഗ്ധസംഘം വിലയിരുത്തിയതിനെത്തുടര്‍ന്നാണ് സ്റ്റാര്‍ലൈനര്‍ തനിച്ച് മടങ്ങിയത്. സ്റ്റാര്‍ലൈനറിന്റെ ‘ശത്രു’ എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണിന്റെ പേടകത്തിലായിരിക്കും സുനിതയും വില്‍മോറും എട്ടു മാസത്തിനുശേഷം തിരികെയെത്തുക.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close