top news

സുജിത്ത് ദാസിനെതിരായ മരം മുറി കേസ് ; എസ് ഐ ശ്രീജിത്തിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും

മലപ്പുറം: പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെതിരായ മരം മുറി കേസില്‍ എസ്‌ഐ എന്‍ ശ്രീജിത്തിന്റെ മൊഴി എടുക്കാന്‍ ഡിഐജി വിളിപ്പിച്ചു. തൃശൂര്‍ ഡിഐജി തോംസണ്‍ ജോസാണ് മൊഴിയെടുക്കാന്‍ ശ്രീജിത്തിനെ വിളിപ്പിച്ചത്. നാളെ തൃശൂരിലെ ഡിഐജി ഓഫീസില്‍ നേരിട്ടെത്തി മൊഴി നല്‍കാനാണ് നിര്‍ദേശം. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറാന്‍ ശ്രീജിത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി. ഈ പരാതി ഉന്നയിച്ചായിരുന്നു പി വി അന്‍വറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. അതേസമയം സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ് ശ്രീജിത്ത്. പെരുമ്പടപ്പ് എസ്‌ഐ ആയിരിക്കെയാണ് ശ്രീജിത്ത് സസ്പെന്‍ഷനിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close