കോഴിക്കോട് : ചരിത്രം മാപ്പു നൽകാത്ത വിധം കൊച്ചു കേരളത്തെ സംഘ് പരിവാറിന് താലത്തിൽ സമർപ്പിച്ച മുഖ്യന്ത്രിയായി പിണറായി വിജയനെ കാലം ഓർമ്മിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹീം.
പോലീസ് – RSS മാഫിയ കൂട്ടു
കെട്ടിന് ചരട് വലിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക
കുറ്റക്കാരായ പോലീസ് മേധാവികളെ അറസ്റ്റ് ചെയ്യുക, ഈ കൂട്ടുകച്ചവടത്തിൽ നടന്ന കൈമാറ്റങ്ങളെക്കുറിച്ച് ജൂഡിഷ്യൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ കമ്മറ്റി കമീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പോലീസിൽ RSS ൻ്റെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാടിനാവാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് കനത്തആഘാതമാണെന്നും രാജിവെച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡൻ്റ ടി.കെ. മാധവൻ അധ്യക്ഷത വഹിച്ചു . എഫ് ഐ ടിയു ജില്ലാ പ്രസിഡൻ്റ് എം.എ ഖയ്യൂം വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി സുഫീറ എരമംഗലം ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് മുനീബ് എലങ്കമൽ’ പ്രവാസി ഫോറം ജില്ലാപ്രസിഡൻ്റ് സലാഹുദീൻ ചേളന്നൂർ എന്നിവർ സംസാരിച്ചു
ജില്ലാസെക്രട്ടറി മുസ്തഫ പാലാഴി സ്വാഗതവും സെക്രട്ടറി കെ.സി. അൻവർ നന്ദിയും പറഞ്ഞു
ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്ത്
വൈസ് പ്രസിഡൻ്റ്മാരായ എപി വേലായുധൻ പി.സി.മുഹമ്മദ് കുട്ടി, സെക്രട്ടറി മാരായ ശശീന്ദ്രൻ ബപ്പങ്കാട്, ജുമൈല നന്മണ്ട എന്നിവർ നേതൃത്വം നൽകി