top news
രാജ്യത്തെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പല്‍ ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിട്ടു
ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പല്‍ എംഎസ്സി ക്ലോഡ് ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. അന്താരാഷ്ട്ര കപ്പല്‍ചാലിനോട് ചേര്‍ന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് മുഖ്യമന്ത്രി. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്സി ക്ലോഡ് ഗിറാര്‍ഡെറ്റിന്റെ നങ്കൂരമിടലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മലേഷ്യയില്‍ നിന്നെത്തിയ കപ്പല്‍ കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയും 16.6 മീറ്റര്‍ ആഴവും 24,116 കണ്ടെയ്‌നര്‍ ശേഷിയുമുള്ള ഈ കപ്പല്‍ ദക്ഷിണേഷ്യയില്‍ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്. രാജ്യത്തെ ഏറ്റവും വലിയ മദര്‍ പോര്‍ട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമന്‍ കപ്പലുകളെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്
ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പല്‍ എംഎസ്സി ക്ലോഡ് ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു. മലേഷ്യയില്‍ നിന്നെത്തിയ കപ്പല്‍ കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയും 16.6 മീറ്റര്‍ ആഴവും 24,116 കണ്ടെയ്‌നര്‍ ശേഷിയുമുള്ള ഈ കപ്പല്‍ ദക്ഷിണേഷ്യയില്‍ ഇതുവരെ വന്നിട്ടുള്ള ഏറ്റവും വലിയ കപ്പലാണ്. രാജ്യത്തെ ഏറ്റവും വലിയ മദര്‍ പോര്‍ട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമന്‍ കപ്പലുകളെ കൈകാര്യം ചെയ്യാന്‍ സാധിക്കും. അന്താരാഷ്ട്ര കപ്പല്‍ചാലിനോട് ചേര്‍ന്ന് കിടക്കുന്ന വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കും. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എംഎസ്സി ക്ലോഡ് ഗിറാര്‍ഡെറ്റിന്റെ നങ്കൂരമിടല്‍.