KERALAlocaltop news

മദ്യലഹരിയില്‍ അമ്മയോട് വഴക്കിടുന്നത് തടയാന്‍ വന്ന മകനെ അച്ഛന്‍ തള്ളിയിട്ടു, വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയ പിതാവ് തള്ളിമാറ്റിയപ്പോള്‍ തല ഇടിച്ച് മകന്‍ മരിച്ചു. ബാലുശേരി കിനാലൂര്‍ പൂവമ്പായ് അരയിടത്തുവയല്‍ വേണുവിന്റെ മകന്‍ അലന്‍ (17) ആണ് കൊല്ലപ്പെട്ടത്. പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. പിതാവ് വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യ മിനിയുമായി വഴക്കുണ്ടാക്കിയപ്പോള്‍ അലന്‍ ഇത് തടയാന്‍ എത്തുകയായിരുന്നു. മകനെ പിടിച്ചു തള്ളിയപ്പോള്‍ തല വാതില്‍ കട്ടിളയില്‍ ഇടിച്ചു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close