top news

അലന്‍ വാക്കര്‍ ഷോക്കിടെ ഫോണ്‍ മോഷണം; അസ്ലം ഖാന്‍ ഗ്യാങാണ് പിന്നില്‍

കൊച്ചിയിലെ അലന്‍ വാക്കറുടെ പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം നടത്തിയത് അസ്ലം ഖാന്‍ ഗ്യാങ്. പ്രതികളെ അന്വേഷിച്ച് പ്രത്യേക സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഫ്‌ലൈറ്റില്‍ വന്ന് മോഷണം നടത്തി ട്രെയിനില്‍ മടങ്ങുന്നതാണ് പ്രതികളുടെ രീതി. നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും പ്രതികള്‍ മോഷണം നടത്തിയിരുന്നു. പത്തംഗങ്ങള്‍ അടങ്ങുന്നതാണ് അസ്ലം ഖാന്റെ ഗ്യാങ്.

ബെംഗളൂരുവും ഡല്‍ഹിയും കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ബെംഗളൂരുവില്‍ നടന്ന പരിപാടിക്കിടെ 100 മൊബൈല്‍ ഫോണുകള്‍ മോഷണം പോയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചത്.

കൊച്ചിയിലെ പരിപാടിക്ക് നാലുദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ബെംഗളൂരുവിലെ പരിപാടി. ഇതേ സംഘം തന്നെയാണോ കൊച്ചിയിലെ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. മൊബൈല്‍ ഫോണ്‍ ഡല്‍ഹിയില്‍ എത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close