KERALAlocalPoliticstop news

കോവിഡ് കാലത്തും സി.പി.എം രാഷ്ടീയക്കളി തുടരുകയാണെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ

കോഴിക്കോട് : കോവിഡ് ജാഗ്രത കാലത്തുപോലും സി.പി.എം തനിക്കെതിരെ സൈബർ ആക്രമണവും തുണ പ്രചരണവും തുടരുകയാണെന്ന് കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ള.കോവിഡ് പ്രവർത്തനങ്ങളിൽ മാതൃകയായി നിൽക്കുന്നവർക്കെതിരെ നടത്തുന്ന പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുറ്റ്യാടി യു.ഡി.എഫ് നേതൃത്വം കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.എം.എൽ.എയെ വ്യക്തിപരമായും രാഷ്ട്രീയപരമായും വേട്ടയാടുന്ന അജണ്ടയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: കെ പ്രവീൺ കുമാർ പറഞ്ഞു. അദ്ധേഹത്തിന്റെ ഓരോ പ്രചരണവും തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്ന രീതിയാണ് കഴിഞ്ഞ നാലെ കാൽ വർഷമായി തുടരുന്നത്.ഈ രീതിയിൽ നിന്നും സി.പി.എം പിറകോട്ട് പോകണം.പാറക്കൽ എം.എൽ.എയെ രാഷ്ട്രീയപരമായി സംരക്ഷിക്കുക മാത്രമല്ല, അദ്ധേഹത്തിന്റെ പിറകെ യു.ഡി.എഫ് ഉണ്ടാകും.കോവിഡ് ജാഗ്രതക്കിടയിലും സി.പി.എം രാഷ്ട്രീയക്കളികൾ തുടരുകയാണ്, എം.എൽ.എക്കെതിരെയുള്ള വേട്ടയാടൽ അടിയന്തിരമായി സി.പി.എം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി യു.ഡി.എഫ് രംഗത്തിറങ്ങുമെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.വാർത്താ സമ്മേളനത്തിൽ കോട്ടയിൽ രാധാകൃഷ്ണൻ,പി .പി ജാഫർ എന്നിവരും പങ്കെടുത്തു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close