KERALAlocaltop news

ബഹുസ്വരത നിലനില്ക്കണം: ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത

 

കോന്നി : ബഹുസ്വരത നിലനിൽക്കണമെന്നും ക്രൈസ്തവ സമൂഹം അതിസൂക്ഷ്മണ സമൂഹമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എണ്ണം നോക്കി തീരുമാനങ്ങൾ എടുക്കുന്ന സമീപനം ഭരണകൂടം മാറ്റണമെന്നും ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരളാ കൺസിൽ ഓഫ് ചർച്ചസ് വാർഷിക അസംബ്ലി കോന്നി രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കേരളാ കൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് മാർ ദിവന്ന്യാസോസ് മെത്രാപോലീത്ത, എബ്രഹാം മാർ സെറാഫിം മെത്രാപോലീത്ത, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. ഓസ്റ്റിൻ എം. എ. പോൾ, കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാർ റവ.ഡോ. ടി.ഐ. ജയിംസ്, വെരി റവ.ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്ക്കോപ്പ, ലഫ് കേണൽ സജു ദാനിയേൽ, സ്വാഗത സംഘം ഭാരവാഹികളായ ഫാ. പി. വൈ. ജസൺ, ഫാ. ഷൈജു കുര്യൻ, അനീഷ് തോമസ്, ജോസ് പനച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: കേരളാ കൺസിൽ ഓഫ് ചർച്ചസ് വാർഷിക അസംബ്ലി കോന്നി രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻ്ററിൽ ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, റവ.ഡോ.ടി.ഐ. ജെയിംസ് , ബിഷപ്പ് ഓസ്റ്റിൻ എം. എ. പോൾ, എബ്രഹാം മാർ സെറാഫിം മെത്രാപോലീത്താ, അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജോസഫ് മാർ ദിവന്ന്യാസ്യോസ് മെത്രാപോലീത്ത, ബിഷപ്പ് സെൽവദാസ് പ്രമോദ്, മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ, ഡോ. പ്രകാശ് പി.തോമസ്, ഫാ. ഷൈജു കുര്യൻ എന്നിവർ സമീപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close