KERALAlocaltop news

പൊതു സേവന സംരക്ഷണ സംഗമം നടത്തി

കോഴിക്കോട് :                                                       പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക ,
കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക ക്ഷാമബത്ത ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കുടിശ്ശിക തീർത്ത് അനുവദിക്കുക. ഊർജ്ജം ,ഗതാഗതം, കുടിവെള്ളം ഉൾപ്പെടെയുള്ള രംഗങ്ങളിൽ പ്രവർത്തിക്കുന്ന പൊതുമേഖലകളിലെ സ്വകാര്യവൽക്കരണ നീക്കങ്ങൾ അവസാനിപ്പിക്കുക ബാങ്കിംഗ്, ഇൻഷുറൻസ്, റെയിൽവേ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക പൊതുവിതരണ സംവിധാനവും ,സിവിൽ സപ്ലൈസ് കോർപ്പറേഷനേയും സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറുക, തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കുക, ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികളിലും സ്ഥിര നിയമനം നടത്തുക രാജ്യത്തെ എല്ലാ നിയമനങ്ങളിലും സംവരണതത്വം പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് വർക്കേഴ്സ് കോ ഓ ഡിനേഷൻ കൗൺസിലിന്റെയും വർക്കിംഗ് വിമൻ ഫോറത്തിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതു സേവന സംരക്ഷണ സംഗമം എ .ഐ. ടി. യു സി സംസ്ഥാന സെക്രട്ടറി പി കെ നാസർ ഉദ്ഘാടനം ചെയ്തു ജോയിൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ് .സജീവ് മുഖ്യപ്രഭാഷണം നടത്തി എ .കെ .എസ് .ടി .യു സംസ്ഥാന പ്രസിഡണ്ട് കെ കെ സുധാകരൻസദാനന്ദൻ സി.പി. ‘അജിന കെ, സുനിൽകുമാർ പി, അഷ്റഫ് കുരുവട്ടൂർ രതീഷ്. കെ, സാനു കെ,പി.വി മാധവൻ എന്നിവർ അഭിവാദ്യം ചെയ്തു. വി.വി .രാജൻ അധ്യക്ഷത വഹിച്ചു സജീന്ദ്രൻ ടി.എം സ്വാഗതവും സ്വർണ്ണലത’ പി . നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close