കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത് തന്റെ ഓഫീസിൽ അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കയറിയിറങ്ങിയതിന്റെ പേരിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ലോക ചരിത്രത്തിലാദ്യമായിട്ടാരിക്കും ഇത്തരം സംഭവം.മലയാളികൾക്കിതു നാണക്കേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ചുകൊണ്ടുളള ക്യാമ്പയിൻ ഉദ്ഘാടനം കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് .വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ മാസ്റ്റർ സംസ്ഥാന സെക്രട്ടറി അഡ്വ: കെ.പി. പ്രകാശ് ബാബു, ഒ.ബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷൺ എന്നിവർ സംബന്ധിച്ചു.ഇന്ന് മുതൽ ജൂലൈ 30 വരെ 10 ലക്ഷം പോസ്റ്റ് കാർഡുകളാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് അയക്കുന്നത്.