HealthKERALAlocaltop news

കോവൂരിൽ മാലിന്യനിർമാർജനം ഉറപ്പു വരുത്തണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : കോവൂർ പാലാഴി എം.എൽ.എ. റോഡിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കുന്നതിനും സ്വസ്ഥതയോടെ ജീവിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കണമെന്നും കമ്മീഷൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

സ്ഥലത്ത് മത്സ്യമാർക്കറ്റും അറവുശാലകളും ഉള്ളതിനാൽ ഇക്കാര്യം പരിശോധിക്കാൻ നഗരസഭ ഹെൽത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രി മാലിന്യവും കോവൂരിലെ അറവുശാലാ മാലിന്യവും ഒഴുകിയെത്തി ജനജീവിതം ദുരിതത്തിലായെന്ന് പരാതിപ്പെട്ട് പൊതുപ്രവർത്തകരായ പ്രമോദ് കുമാർ, വി.സി. ദിനേഷ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close