KERALAlocaltop news

മലാപ്പറമ്പ് പെൺവാണിഭം: ഒളിവിൽ കഴിഞ്ഞ പോലീസ് ഡ്രൈവർമാർ താമരശേരിയിൽ അറസ്റ്റിൽ അറസ്റ്റിൽ

* വാഹനവും പിടിച്ചെടുത്തു

കോഴിക്കോട് : മലാപറമ്പ് പെൺവാണിഭ കേസിൽ ഒളിവിൽ കഴിഞ്ഞു വന്ന രണ്ട് പോലീസ് ഡ്രൈവർമാരെ പ്രത്യേക അന്വേഷണ സംഘം താമരശേരിക്കടുത്ത കോരങ്ങാട്ടെ ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികളും പോലീസ് എ ആർ ക്യാംപിൽ ഡ്രൈവർമാരുമായ പെരുമണ്ണ സ്വദേശി ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സനിത്ത് എന്നിവരെയാണ് കോരങ്ങാട്ടെ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ രണ്ടരയോടെ അറസ്റ്റ് ചെയ്തത്. ഇവർ കോരങ്ങാട്ടെ വസതിയിലെത്തിയ സ്വകാര്യ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി തന്നെ നടക്കാവ് പോലിസ് സ്റ്റേഷനിലെത്തിച്ച ഇവരെ ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു.

സർവീസിൽ നിന്ന് ഇരുവരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close