KERALAOthersTechnologytop news
നിങ്ങളുടെ വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടേക്കാം, വേഗം ഇത് ചെയ്യൂ
കോഴിക്കോട്: നിങ്ങളുടെ വാട്സാപ് നമ്പറില്‍ നിന്ന് നിങ്ങളറിയാതെ സന്ദേശം പോകുന്നുണ്ടോ? നിങ്ങളറിയാതെ ഡിപി മാറുന്നുണ്ടോ? എന്നാല്‍ ഉറപ്പിച്ചോളൂ, വാട്സാപ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.
സമൂഹ മാധ്യമ എക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേരള പോലീസ് സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നു.
വാട്സാപ് ഉപഭോക്താക്കള്‍ സെറ്റിംഗ്സില് എക്കൗണ്ടില്‍ പോയി ടു സ്റ്റെപ് വെരിഫിക്കേഷന് എനേബിള്‍ ചെയ്യേണ്ടതാണ്. പിന് നമ്പര്‍ ചേര്‍ത്ത് എക്കൗണ്ട് സൂക്ഷിക്കുകയും സ്വന്തം ഇമെയില്‍ വിലാസം വാട്സാപില്‍ ആഡ് ചെയ്യുവാനും പോലീസ് മുന്നറിയിപ്പ് നല്കുന്നു.