KERALAlocal

‘കാന്‍സര്‍’ അറിവുണ്ട്, പക്ഷേ ആരോഗ്യമുണ്ടോ’ സെമിനാര്‍ 3ന്

കോഴിക്കോട്: കേരളത്തിലെ കാന്‍സര്‍ വ്യാപനം തിരിച്ചറിയേണ്ട കാര്യങ്ങളിലേക്ക് വെളിച്ചം വീശി കോഴിക്കോട്ട് സെമിനാര്‍. ‘അറിവുണ്ട്, പക്ഷേ ആരോഗ്യമുണ്ടൊ?,കേരളത്തിലെ കാന്‍സര്‍ വ്യാപനം തിരിച്ചറിയേണ്ടവ?’ എന്ന പ്രമേയത്തെ ആസ്പദമാക്കി ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 3ന് വൈകീട്ട് നാലിന് ഹോട്ടല്‍ അളകാപുരിയിലാണ് സെമിനാര്‍. ഡി.എം.ഒ ഡോ. രാജാറാം, ഡോ. കെ.പി.അരവിന്ദന്‍, ഐ.എം.എ കോഴിക്കോട് പ്രസിഡന്റ് ഡോ. സന്ധ്യ കുറുപ്പ്, ഡോ. മിനി വാര്യര്‍, , ശ്രീജ (പ്രതീക്ഷ), മാധ്യമപ്രവര്‍ത്തകനും പ്രമുഖ ഡോക്യുമെന്ററി സംവിധായകനുമായ എം.കെ.രാംദാസ് എന്നിവർ പങ്കെടുക്കും.

more news : കേരള ലിറ്ററേച്ചർ ഫെസ്റ്റ്: വൻ ലാഭം കൊയ്ത ഡി സി ഫൗണ്ടേഷൻ തറവാടക അടയ്ക്കാതെ നഗരസഭയെ കബളിപ്പിച്ചു

ഡോ.നാരായണന്‍കുട്ടി വാര്യര്‍ ചര്‍ച്ച നിയന്ത്രിക്കും. കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന കാന്‍സര്‍ വ്യാപനത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അവബോധം നല്‍കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം.കാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘പ്രതീക്ഷ’ യാണ്് സംഘാടകര്‍.

more news : അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

കേരളത്തില്‍ കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും രോഗം നേരത്തെ കണ്ടെത്തുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. കാന്‍സറിനെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് മലയാളികള്‍. എന്നാല്‍ ആ അറിവ് കൃത്യസമയത്ത് പരിശോധനകളായി മാറുന്നില്ല. ഇത്തരം വിഷയങ്ങളിലേക്ക് ആഴത്തിലുള്ള ചര്‍ച്ച സെമിനാറിലുണ്ടാവും. കാന്‍സര്‍ നിയന്ത്രണം കേരളത്തിന് ആവശ്യമാണെന്നും, ഭയമല്ല ജാഗ്രതയാണ് നമുക്ക് വേണ്ടതെന്നുമുള്ള സന്ദേശമാണ് സെമിനാര്‍ മുന്നോട്ടു വയ്ക്കുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close