KERALAlocalOtherstop newsVIRAL

ന്യൂസ് ഫോട്ടോഗ്രാഫി എന്നാൽ ചരിത്ര മുഹൂർത്തം സൃഷ്ടിക്കൽ: നടൻ ജോയ് മാത്യു .

ചോയിക്കുട്ടി സ്മാരക വാർത്താ ചിത്ര പുരസ്കാരം റിങ്കുരാജ് മട്ടാഞ്ചേരിയിലിന് സമ്മാനിച്ചു

കോഴിക്കോട് :

ന്യൂസ് ഫോട്ടോഗ്രാഫി എന്നാൽ ചരിത്ര മുഹൂർത്തം സൃഷ്ടിക്കലാണെന്ന് നടൻ ജോയ് മാത്യു .

അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ നിസ്സഹായതക്ക് പിന്നാലെ സഞ്ചരിച്ച ഫോട്ടോഗ്രാഫറായിരുന്നു ചോയിക്കുട്ടിയെന്നും
അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാലിക്കറ്റ് പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ
ചോയിക്കുട്ടി സ്റ്റുഡൻ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ചോയിക്കുട്ടി സ്മാരക വാർത്താചിത്ര പുരസ്കാരം മലയാള മനോരമ കൊല്ലം ബ്യൂറോയിലെ ചീഫ് ഫോട്ടോഗ്രാഫർ റിങ്കുരാജ് മട്ടാഞ്ചേരിയിലിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു ജോയ് മാത്യു. മാധ്യമം ചീഫ് ഫോട്ടോഗ്രാഫർ  പി.അഭിജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക പ്രവർത്തകൻ ആർ.മോഹനൻ, പ്രസ്ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ്, സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് പി.പി.അബൂബക്കർ, മുതിർന്ന ഫൊട്ടോ ജേണലിസ്റ്റ് പി.പീതാംബരൻ, ഫോട്ടോഗ്രാഫർമാരായ എം.ടി.വിധുരാജ്, കെ.വി.ശ്രീജേഷ്, പത്രപ്രവർത്തക എ.ധന്യ, ചോയിക്കുട്ടിയുടെ മക്കളായ സി.ഷനോജ്, സി. രേഖ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close