
കോഴിക്കോട് :
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് കളർ കോഡ് പ്രകാരം മാലിന്യങ്ങൾ വേർതിരിച്ചു സൂക്ഷിക്കുന്നതിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. എങ്ങനെ നമ്മുടെ വീടുകൾ
ഹരിത ഭവനങ്ങൾ ആക്കാം എന്നതിനുള്ള പരിശീലനം സരോജ് ഭവനിൽ സംഘടിപ്പിച്ചു.
ദർശനം ഗ്രന്ഥശാല പ്രോഗ്രാം കോ – ഓർഡിനേറ്റർ എം.എ. ജോൺസണ് കളർ കോഡ് ബക്കറ്റ് നൽകി
ഡോ.കെ.കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന്
കളർ കോഡ് ബക്കറ്റുകൾ ഉപയോഗിച്ച് മാലിന്യ സംസ്‌ക്കരണം നടത്തി വീടും പരിസരവും സീറോ വെയ്സ്റ്റ് ആക്കി മാറ്റി അതിൽ നിന്ന് കിട്ടുന്ന വളമുപയോഗിച്ചു പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ കൃഷി ചെയ്തും മരങ്ങൾ നട്ടു പിടിപ്പിച്ചും പറമ്പിൽ വീഴുന്ന മഴ വെള്ളം പറമ്പിൽ താഴാൻ സൗകര്യം ഒരുക്കിയും മരങ്ങളിൽ നിന്ന് വീഴുന്ന ഇലകൾ കത്തിക്കാതെ വളമാക്കി മാറ്റിയും കിണർ പ്ലാസ്റ്റിക്കല്ലാത്ത ഷീറ്റ് കൊണ്ട് മൂടിയും സാധാരണ ബൾബിനും ട്യൂബിനും പകരം LED ബൾബും ട്യൂബും ഉപയോഗിച്ചും സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിച്ചുപയോഗിച്ചും വീടുകൾ കാർബൺ ന്യൂട്രൽ ഹരിതഭവനങ്ങളാക്കി മാറ്റാനുള്ള വിദഗ്ധ പരിശീലനം ബാബു പറമ്പത്ത് (നിറവ് പ്രോജക്ട് കോ- ഓർഡിനേറ്റർ) നല്കി.
പരിപാടിയിൽ പ്രഭാകരൻ കയനാട്ടിൽ അധ്യക്ഷത വഹിച്ചു. ഇ.രാജൻ സ്വാഗതം പറഞ്ഞു. എം. എ.ജോൺസൺ, പി.ബിജു, ഡോ.അബ്ദുൽ ഹമീദ്,സുജാത സതീശൻ , സി.പ്രേമരാജൻ മാസ്റ്റർ, കെ.സതീശൻ എന്നിവർ ആശംസകൾ നേർന്നു. കെ.വേണുഗോപാൽ,ബിജേഷ് ബാബു,ദിനേശ് വർമ്മ,
സി.എം.സാലിഹ് എന്നിവർ നേതൃത്വം നല്കി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത എല്ലാവർക്കും കളർ കോഡ് ബക്കറ്റുകൾ വിതരണം ചെയ്തു.
ദിനേശ് വർമ്മ നന്ദി പറഞ്ഞു.
കളർ കോഡ് ബക്കറ്റുകളിൽ സ്റ്റിക്കർ പതിക്കാൻ ബാബു പറമ്പത്ത്,സി. പ്രേമരാജൻ മാഷ് , ഇ .രാജൻ, സാലിഹ്, ബിജേഷ്, ദിനേശ് വർമ്മ, കെ.വേണുഗോപാലൻ, കെ.സതീശൻ, സുജാത സതീശൻ എന്നിവർ നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്ക് : 9447418582




