KERALAlocalOtherstop news

ദൃഷ്ടി ആർട്ട്‌ എക്സിബിഷൻ തുടങ്ങി

കോഴിക്കോട് :
കാർട്ടൂണിസ്റ്റ് എം. അജയകുമാറിന്റെയും മകൻ എം. ശ്രീനന്ദിന്റെയും ചിത്ര പ്രദർശനം കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട്‌ ഗ്യാലറിയിൽ ആരംഭിച്ചു.പ്രദർശനം ആർട്ടിസ്റ്റ് രാധിക രഞ്ജിത്തും ആർട്ടിസ്റ്റ് രുഗ്മിണി എസ് നായരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. അജയകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ  ജീജാബായ്. എൻ. കെ. അധ്യക്ഷത വഹിച്ചു.ശ്രീനന്ദ് ചടങ്ങിന് നന്ദി അറിയിച്ചു.ചിരിയും ചിന്തയുമുണർത്തുന്ന കാർട്ടൂണുകളും ചിപ്പിയിലും ക്യാൻവാസിലും വിരിഞ്ഞ പ്രകൃതി ദൃശ്യങ്ങളും കലാസ്നേഹികൾക്ക് പുത്തൻ അനുഭവമായി .ഫെബ്രുവരി 27ന് ചിത്ര പ്രദർശനം സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close