
കോഴിക്കോട് :റോട്ടറി കാലിക്കറ്റ് സൈബർസിറ്റിയും റോട്ടറി ചെന്നൈ ആങ്കറേജും സംയുക്തമായി ബേപ്പൂർ ഡെവലപ്മെൻ്റ് മിഷൻ ( ബി എം ഡി എം )
ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസ് – മെഡിക്കൽ സെൻ്ററിന് 6 ഡയാലിസിസ് മെഷീൻ കൈമാറി.
നല്ലളം ബി എം ഡി എം ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ ചെന്നൈ റോട്ടറി ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ
ജെ ശ്രീധറിൽ നിന്നും ട്രസ്റ്റ് ചെയർമാൻ വി കെ സി മമ്മദ്കോയ ഏറ്റുവാങ്ങി.
റോട്ടറി സൈബർ
സിറ്റി പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി അധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ് ഐ പി പി ഡോ. സന്തോഷ് ശ്രീധർ മുഖ്യാതിഥിയായി.
വിനീത വെങ്കിടേഷ്, ഡോ രാജേഷ് സുഭാഷ് , ഡോ സേതു ശിവ ശങ്കർ , ഡോ ദീപക് നായർ
എം ഉമാപതി , ട്രസ്റ്റ് ട്രഷറർ എം ഖാലിദ് ,ഡയറക്ടർ അബ്ദുൾ ലത്തീഫ് , എം. വി സക്കീർ ഹുസൈൻ , സന്നാഫ് പാലക്കണ്ടി ,അബ്ദുൽ ജലീൽ ഇടത്തിൽ , സി എസ് സവീഷ് , എച്ച് എച്ച് മസൂദ് , സൈബർ സിറ്റി ട്രഷറർ സലാം ബാവ , സെക്രട്ടറി സുബിഷ മധു,
ഡോ അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു.




