KERALAlocalOtherstop newsVIRAL

ഇടതുപക്ഷ സർക്കാരിന്റെ ബദൽ നയങ്ങൾക്ക് ശക്തി പകരുക – ജോയിന്റ് കൗൺസിൽ

താമരശ്ശേരി :

സമൂഹത്തിന്റെ നാനാ തുറകളിലും ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നതോടൊപ്പം സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ കമ്മീഷനെ നിയമിക്കുകയും DA ഉൾപ്പെടെ അർഹമായ അനൂകൂല്യങ്ങൾ നൽകുന്നതിനു നടപടിയെടുത്ത ഇടതുപക്ഷ സർക്കാരിന്റെ ബദൽ നയങ്ങൾക്ക് ശക്തി പകരുവാൻ ജോയിന്റ് കൗൺസിൽ താമരശ്ശേരി മേഖല സമ്മേളനം ആഹ്വാനം ചെയ്തു.

താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന മേഖല സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  എം രാകേഷ് മോഹൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് വിനോദ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സുനിൽ കുമാർ സംഘടനാ റിപ്പോർട്ടും മേഖല ജോയിന്റ് സെക്രട്ടറി ധന്യ സി. പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ അരുൺ കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ദീപ്തി കെ പി, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ഐ ടി മിനി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന “വിശക്കരുതാർക്കും” സാന്ത്വന പദ്ധതിയിലേക്ക് സമ്മേളനത്തിൽ നിന്നും സമാഹരിച്ച തുക സംസ്ഥാന സെന്ററിന് കൈമാറി. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്മാരുടെ സ്പെഷ്യൽ റൂൾസ് നടപ്പിലാക്കുക, അഷ്വർഡ് പെൻഷനിൽ ജീവനക്കാരുടെ വിഹിതം പിടിക്കുന്നത് നിർത്തലാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി വിനോദ് ജോർജ് (പ്രസിഡണ്ട്), സജി പി, അബൂബക്കർ ഒ കെ (വൈസ് പ്രസിഡണ്ടുമാർ), സന്തോഷ്‌ കുമാർ സി കെ (സെക്രട്ടറി), ലീന പി, മിനി (ജോയിന്റ് സെക്രട്ടറിമാർ), അരുൺ കുമാർ (ട്രഷറർ), ശ്രീജ പി കെ (വനിതാ കമ്മിറ്റി പ്രസിഡണ്ട്), ധന്യ സി (വനിതാ കമ്മിറ്റി സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ശ്രീകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close