KERALAlocaltop news

ശാസ്ത്രീയ പ്രവണതകൾ നവമാധ്യമ രംഗത്ത് സാധ്യം

കോഴിക്കോട് :
അശാസ്ത്രീയ അപ്രവണതകൾ നവമാധ്യമ രംഗത്തുനിന്നും ഒഴിവാക്കണമെന്നും ശാസ്ത്രീയ പ്രവണതകൾക്ക് കൂടുതൽ സൃഷ്ടിപരത ഉറപ്പാക്കണമെന്നും ഡോ ശരത്ത് മണ്ണൂർ അഭിപ്രായപ്പെട്ടു. യുവ കലാസാഹിതി കിത്താബ് ഫെസ്റ്റിനോട് അനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച നവമാധ്യമ രംഗത്തെ എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനകാല ജീവിതാവസ്ഥകളുടെ കാഴ്ചപ്പാടുകളുമായി നവമാധ്യമരംഗം മാറേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ ടി എം സജീന്ദ്രൻ അധ്യക്ഷനായിരുന്നു. ഡോ.വി.എൻ സന്തോഷ് കുമാർ, ഡോ ശശികുമാർ പുറമേരി, ബാലു പൂക്കാട്, വിജയകുമാർ പൂതേരി, സരസ്വതി ബിജു തുടങ്ങിയവർ സംസാരിച്ചു. കവിതാലാപനവും വിമർശന സാഹിത്യം ലേഖനം, തുടങ്ങിയ സാഹിത്യ മേഖലകളെ കുറിച്ച് ചർച്ച നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close