KERALAlocalOtherstop newsVIRAL

അന്വേഷിയുടെ അന്താരാഷ്ട്ര പെൺദിനാഘോഷം മാർച്ച് എട്ടിന് കോഴിക്കോട്ട് : പീഡനവീരൻ ബിഷപ് ഫ്രാങ്കോയെ എതിരിട്ട സിസ്റ്റർ റാണിറ്റ് പങ്കെടുക്കും

കോഴിക്കോട് : അന്വേഷിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ , അന്താരാഷ്ട്ര പെൺദിനം സവിശേഷ പരിപാടികളുമായി മാർച്ച് എട്ടിന് കോഴിക്കോട് ടൗൺഹാളിൽ കൊണ്ടാടും.അന്വേഷിയുടെ അതിജീവിതമാരുടെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറുന്നത്. ഈ ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് സമൂഹത്തിൽ വൻ അധികാരശക്തിക്കെതിരെ പോരാടാൻ ധീരത കാണിച്ച സിസ്റ്റർ റാണിറ്റ് ആണ്. സ്ത്രീശക്തി ഉണർന്നു കഴിഞ്ഞാൽ ആർക്കും തടയാനാവില്ല എന്ന സന്ദേശം പൊതുസമൂഹത്തിന് നൽകിക്കൊണ്ട്, ജീവിതത്തിലെ ദുഷ്ക്കരമായ കടമ്പകൾ കഠിനാധ്വാനത്തിലൂടെ മറികടന്ന് സ്വജീവിതങ്ങൾ കെട്ടിപ്പടുക്കുന്ന ഈ സംഘടിത പെൺകരുത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കണമെന്ന്
അന്വേഷി പ്രസിഡൻ്റ്
കെ അജിത, സെക്രട്ടറി പി. ശ്രീജ, എന്നിവർ അഭ്യർത്ഥിച്ചു.

കാര്യപരിപാടി
സ്വാഗതം : ശ്രീജ പി (സെക്രട്ടറി, അന്വേഷി)
അധ്യക്ഷ :അജിത കെ (പ്രസിഡന്റ്, അന്വേഷി)
ഉദ്ഘാടനം : സിസ്റ്റർ റാണിറ്റ്
ആശംസകൾ : *സബീന ബീഗം (ജില്ലാ വനിതാശിശു വികസന ഓഫീസർ)
*പി വിജി (പെൺകൂട്ട്)
*Dr. ജാൻസി ജോസ് (എഴുത്തുകാരി)
*Dr.ശ്രീസൂര്യ തിരുവോത്ത് (സാമൂഹ്യപ്രവർത്തക)

തുടർന്ന് കലാപരിപാടികൾ

നാടകം : “തന്നിടം വീണ്ടെടുക്കും പെൺകരുത്ത്” (സംവിധാനം: Dr.ശ്രീസൂര്യ തിരുവോത്ത്)

നന്ദി : ശ്രീബ ഇ പി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close