INDIAKERALAlocalNationaltop newsVIRAL

മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് വെള്ളിയാഴ്ച്ച രാവിലെ 8 ന് ഉദ്ഘാടനം ചെയ്യും: പുതുമയായി ബൈക് റൈഡേഴ്സും തുറന്ന ജീപ്പും

കോഴിക്കോട് : 24 മീറ്റർ വീതിയിൽ നവീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന മാനാഞ്ചിറ – മലാപ്പറമ്പ് റോഡ് മാർച്ച് ആറിന് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച്ച രാവിലെ എട്ടിന് മലാപ്പറമ്പ് ജംഗ്ഷനിൽ നിന്ന് മാനാഞ്ചിറയിലേക്ക് ബൈക്ക് റൈഡേഴ്സിൻ്റെ അകമ്പടിയോടെ പൊതുമരാമ ത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും സംഘവും തുറന്ന ജീപ്പിൽ സഞ്ചരിച്ചാണ് ഉദ്ഘാടനം. എം എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ഒ. സദാശിവൻ തുടങ്ങി ജനപ്രതിനിധികൾ മന്ത്രിക്കൊപ്പം ഉദ്ഘാടന യാത്രയിൽ പങ്കെടുക്കും. 5.32 കി.മി ദൂരത്തിലുള്ള ഈ ഭാഗത്ത് ടാറിങ്, ഓട മൂടലടക്കം ധൃതഗതിയിൽ നടക്കുകയാണ്. ഓടകൾ പൂർണമായി മൂടിയിട്ടില്ല, വൈദ്യുതി ലൈൻ ചിലയിടങ്ങളിൽ മാറ്റി സ്ഥാപിച്ചിട്ടുമില്ല. കേരള റോഡ് ഫണ്ട് ബോർഡിൻ്റെ നേതൃത്വത്തിലാണ് നവീകരണം. നവീകരണം പൂർണമായില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യപിച്ചാൽ ഈ സർക്കാരിൻ്റെ കാലത്തെ ഉദ്ഘാടനം മുടങ്ങും എന്നതിനാലാണ് തിരക്കിട്ട ഉദ്ഘാടനം നിശ്ചയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close