KERALAlocalOtherstop news

ഭട്ട് റോഡ് ഫുട്ബോൾ ഗ്രൗണ്ടിൽ കോൺക്രീറ്റ് വേസ്റ്റ് നിക്ഷേപിച്ചതിനെതിരെ പ്രതിഷേധ ധർണ്ണ   നടത്തി

കോഴിക്കോട് : സ്റ്റേഡിയം നിർമ്മിക്കാൻ എന്ന പേരിൽ ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഭട്ട് റോഡ് ഫുട്ബോൾ ഗ്രൗണ്ടിൽ കോൺക്രീറ്റ് വേസ്റ്റ് നിക്ഷേപിച്ചതിനെതിരെ ഭട്ട് റോഡ് ബീച്ചിൽ പ്രതിഷേധ ധർണ്ണ
നടത്തി.  കെപിസിസി ജനറൽ സെക്രട്ടറി അഡ്വ കെ .ജയന്ത് ഉദ്ഘാടനം ചെയ്ത ധർണയിൽ
സഫറി വെള്ളയിൽ, മുസ്ലിം ലീഗ് നോർത്ത് ജന. സെക്രട്ടറി,
കെ.സരിത, കൃഷ്ണകുമാർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌,പി പി നാസർ, അയ്യൂബ് ഹാജി, പി ടി ധർമരാജ്, റിഷാദ്, ശ്രീനു എന്നിവർ സംസാരിച്ചു.

എടക്കാട് മണ്ഡലം സൗത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ധർണ്ണ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close