KERALAlocaltop news

ഒറ്റപ്പെട്ടുപോയവർക്ക് പെരുന്നാൾ സ്പെഷ്യൽ അന്നദാനം

കോഴിക്കോട് :  പെരുന്നാൾ സ്പെഷ്യൽ അന്നദാനം, കൗൺസിലറും വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണുമായ അഡ്വ.  സാറജാഫർ നിർവ്വഹിച്ചു, മുഹമ്മദ് ചാക്കീരി മുഖ്യാതിഥിയായിരുന്നു, ജാഫർ, സുബാഷ്, ഉമ്മർ ഫാറുഖ്,വീനീത,സക്കരിയ്യ,മുജീബ്, ചെയർമാൻ സലീം വട്ടക്കിണർ എന്നിവർ നേതൃത്വം നൽകി

സ്വകുടംബങ്ങളാലും മറ്റും ഉപേക്ഷിക്കപ്പെട്ടതിനാൽ തെരുവോരങ്ങളിൽ അഭയം പ്രാപിച്ചവരിന്ന് അനവധിയാണ്.
വളരെ വേഗത്തിലാണിന്ന് മനുഷ്യർ ഒറ്റപ്പെടുന്നതും തെരുവിലെക്കെത്തിപ്പെടുന്നതുമെല്ലാം.
അവസാനം തെരുവിൽ മരണത്തിന് കിഴടങ്ങി അജ്ഞാതർ എന്നൊക്കെയുള്ള പേരിൽ നാം ഈ സഹോദരങ്ങളെ അറിയപ്പെടുന്നു .ഇതാണിന്ന് തെരുവിലെ മനുഷ്യരുടെ അവസ്ഥ, ആഘോഷങ്ങളിലും മറ്റും സന്തോഷം പങ്കിടുമ്പോൾ ഒറ്റപ്പെട്ടു പോയവരെ ചേർത്തു നിർത്തി അവരുടെ കണ്ണീരൊപ്പുന്നതും മറ്റും നമ്മുടെ കടമയും ബാദ്ധ്യതയുമാണന്ന് മനസിലാക്കുന്നതിൽ വലിയ മഹത്വമുണ്ട് .

ആരോരുമില്ലാതായി നിരാലംബരായി ഭക്ഷണത്തിനു ക്യു നിൽക്കുന്ന ഈ മനുഷ്യർ…
ഇവർക്കായി കാൽ നുറ്റാണ്ടിലേറെയായി കേരളത്തിൽ അന്നദാനം നടത്തി വരുന്നു, (ടി എം സി – തെരുവിലെ മക്കൾ ചാരിറ്റി വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ)
ഈ കൂട്ടാഴ്മയുടെ പ്രവർത്തനങ്ങൾ…

ജഡപിടിച്ച മുടിയും കീറിപ്പറിഞ്ഞ മുഷിഞ്ഞവേഷവുമായി തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കുളിപ്പിച്ച് വൃത്തിയാക്കി ബന്ധുക്കളുണ്ടോ ? വീടുണ്ടൊ ? വീട് വിടാൻ കാരണമെന്ത് ?
എന്നിവ അന്വേഷിക്കുന്നു. ബന്ധുക്കളെ കണ്ടെത്തി കൂടെ അയക്കുന്നു .തിരിച്ച് പോകാൻ തടസ്സങ്ങളുള്ളവരെ അഗതിമന്ദിരത്തിലെക്കെത്തിക്കുന്നു .രോഗികളായവരെ ഗവ: ആസ്പത്രിയിലും പ്രവേശിപ്പിക്കുന്നു- ഇതിൽ മനോരോഗമുള്ളവർ നിരവധിയാണ് അവരെ മെൻറൽ ഹെൽത്തിലും പ്രവേശിപ്പിക്കുന്നു,
രോഗം മാറുന്ന മുറയ്ക്ക് പിന്നെ വീണ്ടും തെരുവിലകപ്പെടാതെ ശ്രദ്ധിക്കുന്നു,

ഒരു നേരത്തെ അന്നദാനം നിങ്ങൾക്കും സ്പോൺസർ ചെയ്യാം…* (TMC-വിശപ്പുരഹിത കേരളം Ph.8089413329 9447133196)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close