
ആനക്കാംപൊയിൽ : ആനക്കാംപൊയിൽ – പുല്ലൂരാംപാറ റോഡിലെ തേക്കിൻ തോട്ടം ഇറക്കത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം..ഓട്ടോ ഉടമയായ പുത്തൻപുരയ്ക്കൽ ഷിജു, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. തിരുവമ്പാടിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ഷിജുവിന്റെ ഭാര്യ ജോലി ചെയ്യുന്നത്. ഭാര്യയെ ജോലി സ്ഥലത്തേക്ക് രാവിലെ കൊണ്ടുപോയി വിടുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികൾ ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മക്കൾ അതുൽ, അമേയ ( ഇരുവരും വിദ്യാർത്ഥികൾ ). നൂറാംതോട് കൈതക്കാവിൽ കുടുംബാംഗമാണ് ബിൻസി.




