crimeKERALAlocalOtherstop news

ബസുകളിലെ സീറ്റുകൾ തമ്മിലുള്ള അകലം നിയമാനുസൃതമാണെന്ന് ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന എല്ലാ സ്റ്റേജ് കാര്യേജുകളിലെയും സീറ്റുകൾ തമ്മിൽ നിയമാനുസൃതമുള്ള അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

ഇതിനാവശ്യമായ നിർദ്ദേശം എല്ലാ ആർ.ടി.ഒ.മാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ നൽകണമെന്ന് ഉത്തരവിൽ പറഞ്ഞു. സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും അനുവദിച്ച സീറ്റുകളെക്കാൾ കൂടുതൽ സ്ഥാപിക്കുന്നതിനാൽ യാത്രക്കാരുടെ കാൽമുട്ട് സീറ്റുകൾക്കിടയിൽ കുടുങ്ങാറുണ്ടെന്നും പരാതിയിൽ പറഞ്ഞു.

സീറ്റുകളുടെ പുറകിലേക്കുള്ള അകലം 68.5 ആണെന്ന് കോഴിക്കോട് ആർ.ടി.ഒ. കമ്മീഷനെ അറിയിച്ചു. വാഹനപരിശോധനയിൽ നിയമലംഘനം കണ്ടെത്തുകയാണെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ ഉറപ്പുനൽകി. വാഹന നമ്പർ അറിയിച്ചാൽ നിയമലംഘനത്തിനെതിരെ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.

യാത്രക്കാരുടെ സുരക്ഷിതത്വം കർശനമായി ഉറപ്പാക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി.

പേരാമ്പ്ര സ്വദേശി ടി. സി. വിജീഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close