
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ട പ്രതി മഞ്ചേരി നറുകര മുണ്ടുപറമ്പ് സ്വദേശി വിനീഷി(26)നെയാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽകോളേജ് ACP കെ.എം. ബിജു വിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പോലീസും ചേർന്ന് മുംബൈയിൽ നിന്നും പിടി കൂടിയത്. 2021 ലെ പ്രമാദമായ പെരിന്തൽമണ്ണ ദൃശ്യകൊലപാതക കേസിൽ വിചാരണ തടവുകാരനായി സെൻട്രൽ ജയിലിൽ കഴിയവെ ഇയാളെ മാനസികാസ്വസ്ഥ്യം പ്രകടിപ്പി ച്ചതിനെ തുടർന്ന് പല തവണ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.അവിടെ നിന്നും കഴിഞ്ഞ ഡിസംബർ 29 നാണ് രക്ഷപ്പെട്ടത്.മുമ്പും ഇയാൾ സമാനമായി ചാടിയിരുന്നു. അന്ന് നാട്ടുകാരുടെ സഹായത്തോടെ മംഗലാപുരത്തു നിന്നാണ് പിടികൂടിയിരുന്നത്.
ഇയാൾ മുമ്പ് ദൃശ്യയുടെ കുടുബത്തെഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുംടുംബം ആശങ്കയിലായിരുന്നു. അത് കൊണ്ട് തന്നെ ജില്ലയിലെ
മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്നത്തെ ജില്ലാ പോലീസ് മേധാവി DIG T നാരായണൻ IPS വിപുലമായ അന്വേഷണ സംഘം രൂപീകരിക്കുകയുണ്ടായി. അതിനായി പ്രമാദമായ മാമി തിരാധന കേസന്വേഷണത്തിന് ക്രൈം ബ്രാഞ്ചിലേക്ക് പോയ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് Sl ഒ.മോഹൻദാസി നെ തിരിച്ചു വിളിച്ച് അന്വേഷണ സംഘത്തിൻറെ ഭാഗമാക്കി. അദ്ദേഹത്തിൻ്റെ അന്യസംസ്ഥാനത്തുള്ള വിവിധ അന്വേഷണ ഏജൻസികളുമായുള്ള ബന്ധം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിവിധ സംഘങ്ങളായി അന്വേഷണം നടത്താൻ സഹായിച്ചു. വിവിധ സംഘങ്ങളായി കിലോമീറ്ററുകൾ താണ്ടിയ അന്വേഷണത്തിനാണ് മുംബെയി യിൽ പരിസമാപ്തിയായത്.
മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാനും നാട്ടിലെ ആരെയും ബന്ധപ്പെടാതിരിക്കാനും വളരെയധികംശ്രദ്ധിച്ച വിനീഷിനെ മഹാരാഷ്ടയിൽ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നാസിക്, നാഗ്‌പൂർ, കല്യാൺ തുടങ്ങി നിരവധി സ്ഥലങ്ങളിൽ നടത്തിയ തിരച്ചലിൽ കിട്ടിയ സുചനകൾ വെച്ച് നാനൂറിലധികം CCTV വിഷ്വലുകൾ പരിശോധിച്ചതിൽ കല്യാണിൽ നിന്നും ക്രൈം സ്ക്വാഡംഗങ്ങൾക്ക് ലഭിച്ച വിനീഷിൻ്റെ പിക്ചർ ആണ് നിർണ്ണായകമായത്.
പിന്നീട് ആഴ്ചകളോളം അവിടെ തങ്ങിയാണ് അന്വേഷണം നടത്തിയത്.
*അതിബുദ്ധിമാനായ കുറ്റവാളി*
ജയിൽ ചാടാൻ സാധ്യതയുള്ളതിനാൽ സുരക്ഷ ശക്തമായ ബ്ലോക്കിലായിരുന്നു വിനീഷിനെ പാർപ്പിച്ചിരുന്നത്. അതിനാൽത്തന്നെ അവിടെ നിന്നുംരക്ഷപ്പെടാൻ സാധിക്കുകയിലെന്ന് മനസ്സിലാക്കിയ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടാമെന്ന കണക്കുകൂട്ടലിലായിരുന്നു. പലകാരണങ്ങൾ പറഞ്ഞ് ഹോസ്പിറ്റലിലേക്ക് പോകണമെന്ന് പറഞ്ഞു വാശിപിടിക്കുമായിരുന്നു.അതിന് വേണ്ടിയുള്ള അഭിനയമാണോ മാനസിക രോഗിയെ പോലെ പെരുമാറുന്നത് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. മുമ്പ് ഇയാളുടെ കൂടെ സഹവസിച്ചവരിൽ നിന്നും അത്തരത്തിലുള്ള മൊഴികൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
*ജയിൽചാട്ടം*
അതിവിദഗ്ദമായി ഇരുമ്പു കമ്പി കൈവശപെടുത്തി സെല്ലിലേക്ക് കടത്തി ദിവസങ്ങളെടുത്താണ് തുരന്നതെന്നാണ് പോലീസിനോട് പറഞ്ഞത്. ആശുപത്രിജീവനക്കാർ വരുമ്പോഴേക്കും അസഭ്യം പറഞ്ഞും മറ്റുംഅക്രമ സ്വഭാവം കാണിച്ച് തൻ്റേ ദൗത്യം തുടർന്നു.അങ്ങനെ സമയമെത്തിയപ്പോൾ പുറത്തു ചാടി.വസ്‌ത്രം മാറി ഓട്ടോയിൽ ഒരു ഭാവ വ്യത്യാസം കൂടാതെ കയറി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും മംഗലാപുരത്തേക്കും അവിടെനിന്നും വിവിധ സംസ്ഥാനങ്ങളിൽ ആക്രി പെറുക്കിയും മറ്റു പല ജോലികൾ ചെയ്തും പോലീസിൻറെകണ്ണിൽ പെടാതെ കഴിയുകയായിരുന്നു. കഴിഞ്ഞ ഒരുമാസം മുംബൈ തുറമുഖത്തിൽ മത്‌സ്യത്തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
*അന്വേഷണ മികവ്*.
മൊബൈൽ ഫോണോമറ്റു ശാസ്ത്രീയതെളിവുകളോ പ്രായോഗികമല്ലാത്തതിനാൽ പാരമ്പര്യ രീതിയിലുള്ള അന്വേഷണ രീതിയാണ് ഈ കേസിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അവലംഭിച്ചത്. മേലുദ്യോഗസ്ഥരിൽ നിന്നും ലഭിച്ച പിന്തുണയും, ഇടവിട്ടുള്ള അവലോകനങ്ങളും അന്വേഷണത്തെ നന്നായി സഹായിച്ചു. അലഞ്ഞു തിരിഞ്ഞ് വിവരങ്ങൾ ശേഖരിച്ചും,പല സ്ഥലങ്ങളിൽ ഇൻഫോർമർമാരെ സംഘടിപ്പിച്ചും നടത്തിയ അന്വേഷണ മികവാണ്
ദൃശ്യയുടെ കുടുംബത്തിന് നൽകിയ ആശ്വാസവാക്ക് പൂർത്തീകരിക്കാൻ അന്വേഷണ സംഘത്തിന്നായത്.
അന്വേഷണ സംഘത്തിന് വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
- *അന്വേഷണ സഘത്തിൽ ഇവർ* സ്പെക്ഷൽ ആക്ഷൻ ഗ്രൂപ്പ് എസ് ഐ ഒ മോഹൻദാസ് , മെഡിക്കൽ കോളജ് എസ് ഐ പവനൻ , ശ്രീജിത്ത് പടിയത്ത് എന്നിവരാണ് മുംബെയിൽ നിന്ന് പ്രതിയെ പിടികൂടിയത്.




