INDIAKERALAlocalNationalOtherstop newsVIRAL

കുറഞ്ഞ നിരക്കിൽ താമസം : വയനാടൻ വിനോദ സഞ്ചാരികളെ മാടിവിളിച്ച് അടവി ഇക്കോട് ടൂറിസം സെൻ്റർ

* ബത്തേരി- പുൽപ്പള്ളി റോഡിലാണ് വനം വകുപ്പിൻ്റെ വിസ്മയം

കോഴിക്കോട് : വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വളരെ കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ഒരുക്കി വനം വകുപ്പ് . സുൽത്താൻബത്തേരി -പുൽപള്ളി റോഡിലെ ചെതലയത്ത് കുറിച്യാട് റേഞ്ചിന് കീഴിലുള്ള ” അടവി ഇക്കോ ടൂറിസം സെൻ്റർ” ആണ് ബഡ്ജറ്റ് താമസ സൗകര്യമൊരുക്കി സഞ്ചാരികൾക്ക് വിസ്മയമാകുന്നത്. ആനയും, മാനും, കുരങ്ങന്മാരും വിഹരിക്കുന്ന വനത്തിൽ ജനവാസ കേന്ദ്രത്തോട് ചേർന്ന് റോഡരികിലാണ് ചെതലയം ഫോറസ്റ്റ് റേഞ്ച് ഓഫീസ് വളപ്പിലെ അടവി ഇക്കോ ടൂറിസം സെൻ്റർ. രണ്ട് നിലകളിലായി 10 വിശാലമായ മുറികളാണ് ഒരുക്കിയിരിക്കുന്നത്. വയനാട്ടിലെ റിസോർട്ടുകളിൽ ആയിരങ്ങൾ വാടകയിനത്തിൽ ഈടാക്കുമ്പോൾ അടവിയിലെ ഒരു മുറിക്ക് വെറും 1313 രൂപ നൽകിയാൽ മതി. ബ്രിട്ടിഷുകാർ നിർമ്മിച്ച 106 വർഷം പഴക്കമുള്ള ഒരു വീടും തൊട്ടടുത്തുണ്ട്. രണ്ട് വിശാലമായ മുറികളുള്ള ഇവിടെ മുറിയൊന്നിന് നാലായിരം രൂപയോളം വാടക വരും. അടവി ഫ്ലാറ്റിലെ പത്ത് മുറികളും വളരെ വിശാലമാണ്. തുടച്ചു വൃത്തിയാക്കി തിളങ്ങുന്ന തറയുള്ള ഈ പാർപ്പിടം വൃത്തിയുടെ കാര്യത്തിൽ നമ്പർ വണ്ണാണ്. പുറത്തെ പച്ചപ്പിൽ ഊഞ്ഞാലും, ഷെൽട്ടറും, അരയന്നങ്ങളും എല്ലാം ഉണ്ട്. റസിഡൻസ് അസോസിയേഷനുകൾ, കുടുംബകൂട്ടായ്മകൾ എന്നിവക്ക് ഏറ്റവും അനുയോജ്യമാണ് അടവി സെൻ്റർ. വനം വകുപ്പിന് കീഴിലെ ഇക്കോ ഡെവലപ്മെൻ്റ് കമ്മറ്റിയുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനായി വിശാലമായ ഡൈനിങ് മുറിയുമുണ്ട്. 854760 3531 എന്ന വാട്‌സ്ആപ് നമ്പറിലോ വനം വകുപ്പിൻ്റെ ഓൺലൈൻ ബുക്കിങ് സംവിധാനം ഉപയോഗിച്ചോ മുൻകൂട്ടി ബുക്ക് ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close