NationalPolitics

ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയം’; വിജയ്ക്കെതിരെ ഡിഎംകെയുടെ രാഷ്ട്രീയ നീക്കം

തമിഴ്നാട് : കരൂരിൽ വിജയ്യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിന് ശേഷം ഇരകളെ സന്ദർശിക്കാതെ അദ്ദേഹം വിമാനത്താവളത്തിലേക്ക് മടങ്ങിയ ദൃശ്യങ്ങൾ പങ്കുവെച്ച് ഡിഎംകെ.
പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാതെ വിജയ് ഒളിച്ചോടുകയാണെന്ന് ഡിഎംകെ ആരോപിക്കുന്നു. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരാൾ വെല്ലുവിളികളെ നേരിടാൻ ബാധ്യസ്ഥനാണെന്നും, ജനങ്ങളെ അഭിമുഖീകരിക്കാത്ത വിജയ്യുടെ യഥാർത്ഥ മുഖമാണ് ഇതെന്നും ഡിഎംകെ വിമർശിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ്യുടെ ജനസ്വാധീനം കുറയ്ക്കാൻ ഡിഎംകെ നടത്തുന്ന തന്ത്രപരമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close