localtop news

രണ്ടു ലക്ഷം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

അരീക്കാട് വെച്ച് 6000 പാക്ക് നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്.

കോഴിക്കോട്  : ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.
ലോക്ഡൗണിൻ്റെ മറവിൽ രാത്രി കാലങ്ങളിൽ ലഹരി ഉല്പന്നങ്ങൾ കടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ഡി സി പി സുജിത്ത് ദാസിൻ്റെ നിർദ്ദേശപ്രകാരം സൗത്ത് അസ്സി.കമ്മീഷണർ എ.ജെ ബാബുവിൻ്റെ കീഴിലുള്ള ക്രൈം സക്വാഡും നല്ലളം സി.ഐ സുരേഷ് കുമാറും ചേർന്ന് അരീക്കാട് വെച്ച് 6000 പാക്ക് നിരോധിത പുകയില ഉല്പന്നങ്ങളാണ് പിടികൂടിയത്. ആർക്കും സംശയം തോന്നാതിരിക്കാൻ ആഡംബര കാറിലാണ് ലഹരി കടത്തിയിരുന്നത്.

പുതിയങ്ങാടി സ്വദേശികളായ സഫീർ , ഹാഷിം എന്നിവരെയാണ് പിടികൂടിയത്.

അന്വേഷണ സംഘത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഇ.മനോജ്, കെ.അബദുറഹിമാൻ,കെ.കെ രമേശ് ബാബു, സുജിത്ത് സി.കെ ,നല്ലളം സറ്റേഷനിലെ എസ്.ഐ രഘുകുമാർ, അരുൺ ഘോഷ് എന്നിവരും ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close