
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അതിനാടകീയമായ നീക്കങ്ങൾ. ടിവികെ അധ്യക്ഷനായ വിജയ് കോൺഗ്രസിനെയാണോ എഐഎഡിഎംകെയാണോ പിന്തുണക്കായി തിരഞ്ഞെടുക്കുന്നത് എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മതേതര പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ കോൺഗ്രസ് – ഇടത് സഖ്യം സഹായിക്കുമെങ്കിലും കേവല ഭൂരിപക്ഷത്തിന് മുകളിൽ നേരിയ മുൻതൂക്കം മാത്രമേ ലഭിക്കൂ.എന്നാൽ എ.ഐ.എ.ഡി.എം.കെ പിന്തുണ ലഭിച്ചാൽ അംഗബലം സുരക്ഷിതമാകുമെങ്കിലും എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്നിലുള്ള ബി.ജെ.പി സ്വാധീനം വിജയ്യുടെ രാഷ്ട്രീയ നിലപാടുകളെ ബാധിച്ചേക്കാം.ഉച്ചയ്ക്ക് 12 മണിക്ക് പനയൂരിലെ പാർട്ടി ഓഫീസിൽ വിജയ് എത്തും.ഇന്ന് ചെന്നൈയിലെത്തുന്ന ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
സി.പി.ഐ, സി.പി.എം എന്നീ പാർട്ടികളുമായും വിജയ് പിന്തുണയ്ക്കായി ആശയവിനിമയം നടത്തിയിട്ടുണ്ട്.




