crimeTechnology

അവയവക്കച്ചവടം; അന്വേഷണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്, ഡോക്ടർമാരുടെ പങ്കും പരിശോധിക്കുന്നു

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖകൾ ചമച്ച സംഭവത്തിൽ അന്വേഷണം കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കും വ്യാപിപ്പിക്കുന്നു. അവയവക്കച്ചവട റാക്കറ്റുമായി ഡോക്ടർമാർക്ക് നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യമാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. കല്ലത്രസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് വൻ തട്ടിപ്പ് നടന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഒളിവിലുള്ള കേസിലെ മുഖ്യസൂത്രധാരൻ നജീബിനായി പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.കഴിഞ്ഞ ഒക്ടോബറിൽ ഇതേ ആശുപത്രിയിൽ വടക്കേക്കര സ്വദേശിക്ക് അവയവദാനം നടത്തിയിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച റാക്കറ്റുമായി ആശുപത്രി അധികൃതർക്ക് ബന്ധമുണ്ടോ എന്നാണ് പോലീസ് നിലവിൽ അന്വേഷിക്കുന്നത്. ഈ കേസിൽ അവയവം ദാനം ചെയ്തയാളെയും പോലീസ് പ്രതിചേർത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close