localtop news

കക്കയത്ത് ഉരുൾപൊട്ടലിൽ റോഡ് തകർന്നത് എട്ടിടങ്ങളിൽ

കൂരാച്ചുണ്ട്: കനത്ത മഴയെതുടർന്ന് കക്കയം വനമേഖലയിലുണ്ടായ ഉരുൾപൊട്ടലുകളിൽ ഡാം സൈറ്റ് റോഡ് തകർന്നത് എട്ടിടങ്ങളിൽ.ഏഴാം പാലം ആരംഭിക്കുന്ന ഭാഗം മുതൽ കക്കയം വാലി തുടങ്ങിയുള്ള എട്ടിടങ്ങളിലാണ് ഉരുൾപ്പെട്ടി ഒഴുകിയെത്തിയ വൻകല്ലുകളും മണ്ണും മരങ്ങളും നിറഞ്ഞ് റോഡ് പാടെ തകർന്നത്.കൂടാതെ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും കക്കയം വാലിഭാഗത്ത് ഇടിച്ചിലുണ്ടായി. താൽക്കാലികമായി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി മൂന്ന് ദിവസങ്ങളായി തുടരുകയാണ്. ചില സ്ഥലങ്ങളിൽ റോഡ് പൂർണ്ണമായും ഇല്ലാതെയായിട്ടുണ്ട്. ഇന്നലെ ഈ മേഖലയിൽ മഴ കുറവായിരുന്നത് റോഡിൻ്റെ പ്രവൃത്തികൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close