
പട്‌ന: ബിഹാറിലെ നളന്ദ ജില്ലയിൽ വീട്ടുവളപ്പിലെ മരത്തിൽ നിന്നും നാരങ്ങ പറിച്ചതിന് കൗമാരക്കാരനെ വീട്ടുടമ തല്ലിക്കൊന്നു. നളന്ദയിലെ സാരക്കരാവ ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്.പ്രതിയുടെ വീട്ടിലെ മരത്തിൽ നിന്നും നാരങ്ങ പറിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി നളന്ദ പോലീസ് സൂപ്രണ്ട് ഭാരത് സോണി വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി സാദാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.




