
പുതുപ്പാടി :ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ മൈലെള്ളാംപാറയിൽ തെക്കെക്കര മാത്യൂ (മാമച്ചൻ) വിന്റെ പശുക്കിടാങ്ങളെ പിടിച്ച വന്യമൃഗത്തെ അടിയന്തരമായി കൂട് സ്ഥാപിച്ച് പിടികൂടി പ്രദേശവാസികളുടെ ആശങ്ക അകറ്റണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് DFOയുമായും റേഞ്ച് ഓഫീസറുമായും ഫോണിൽ സംസാരിച്ചതായും, ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് ഫോറസ്റ്റ് വകുപ്പ് ഉറപ്പ് നൽകിയതായും അദ്ദേഹം അറിയിച്ചു.
പ്രദേശത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ് ശക്തമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ, ജില്ലാ പഞ്ചായത്തംഗം രാജേഷ് ജോസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോർജ് കുരുത്തോല, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മേലേടത് അബ്ദുറഹ്മാൻ,യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ദീപു ജോസഫ്, ഉണ്ണികൃഷ്ണൻ പെരുമ്പള്ളി,ഗ്രാമ പഞ്ചായത്തംഗം ഷിജു ഐസക്, വി പി റഷീദ് മലപുറം, രാജൻ നെല്ലിമൂട്ടിൽ, ബിച്ചോൻ ,സജോ ,ലാലിച്ചൻ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടാരുന്നു




