KERALA

വി.ഡി. സതീശൻ വെള്ള കാറിലേക്ക്; കറുത്ത കാറുകൾ പോലീസ് തിരിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി വാഹന മാറ്റവും വി.ഐ.പി സുരക്ഷാ ക്രമീകരണങ്ങളും സജീവം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ കറുത്ത ഇന്നോവ കാറുകള്‍ ഒഴിവാക്കി വെള്ള കാറുകളിലേക്ക് മാറുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകള്‍ക്കായി പോലീസ് ഫണ്ടില്‍ നിന്നും വാങ്ങിയ രണ്ട് കറുത്ത ഇന്നോവ കാറുകള്‍ പോലീസ് ഔദ്യോഗികമായി തിരികെ ഏറ്റെടുത്തു.സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് ഉപയോഗിക്കുന്നതിനായി വെള്ള ഇന്നോവ ക്രിസ്റ്റകാറുകള്‍ അനുവദിക്കണമെന്ന് പൊതുഭരണ വകുപ്പ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close