INDIAKERALAlocalNationalOthersPoliticstop newsVIRAL

കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് പിന്നാലെ കോഴിക്കോട് ജില്ലാ കമ്മറ്റിയിലും രൂക്ഷ വിമർശനം

** പിണറായിയെ വിമർശിച്ചപ്പോൾ മുഹമ്മദ് റിയാസിന് പ്രശംസ !

കോഴിക്കോട് : കൊല്ലം, എറണാകുളം, പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റികൾക്ക് പിന്നാലെ കോഴിക്കോട് ജില്ലാ കമ്മറ്റിയിലും പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരെ രൂക്ഷവിമർശം. മുൻ മന്ത്രിയും പിണറായിയുടെ പുത്രീ ഭർത്താവുമായ പി. എ മുഹമ്മദ് റിയാസ് കൂടി പങ്കെടുത്ത യോഗത്തിലാണ് ചില അംഗങ്ങൾ പിണറായിയേയും സംസ്ഥാന സെക്രട്ടറിയേയും അതിരൂക്ഷ ഭാഷയിൽ വിമർശിച്ചത്. ജില്ലയിലെ ഇത്രയും വലിയ കനത്ത തോൽവിക്ക് കാരണം പിണറായിയുടെ അഹങ്കാര ശൈലിയും, പിണറായിയുടെ എല്ലാ കൊള്ളതതായ്മകളെയും പിന്തുണയ്ക്കുന്ന സംസ്ഥാന സെക്രട്ടറിയുടെ അടിമത്വ സ്വഭാവവുമാണെന്ന് കമ്മറ്റിയിലെ യുവനിര ആഞ്ഞടിച്ചു. നാദാപുരം, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം പാളിയില്ലായിരുന്നെങ്കിൽ ആ രണ്ട് സീറ്റു കൂടിയെങ്കിലും നേടാനാകുമായിരുന്നു. തിരുവമ്പാടിയിലെ സ്ഥാനാർത്ഥി ലിൻ്റോ ജോസഫ് ഒരു കാരണവശാലും തോൽക്കേണ്ടയാളല്ല. ലീഗിൻ്റെ നേതൃത്വത്തിൽ മുസ്‌ലിം സമുദായം ഒറ്റകെട്ടായി യുഡിഎഫിന് പിന്തുണ നൽകിയപ്പോൾ തിരുവമ്പാടിയിലെ മറ്റൊരു പ്രമുഖ സമുദായത്തെ അത്രക്കങ്ങ് കൈയിലെടുക്കാൻ കഴിയാതെ പോയി. പിണറായിയെ പോലെ വൃദ്ധരായ തോട്ടത്തിൽ രവീന്ദ്രനെ പോലെയുള്ളവരെ മാറ്റിനിർത്തേണ്ടതായിരുന്നു.     പി. എ. മുഹമ്മദ് റിയാസ് കടുത്ത പോരാട്ടം നടത്തിയാണ് ബേപ്പൂർ നിലനിർത്തിയത്. എതിരാളി പി.വി. അൻവർ യുഡിഎഫ് പിന്തുണയോടെ വൻ പ്രചാരണം നടത്തിയെങ്കിലും നാട്ടിലിറങ്ങി പ്രവർത്തിച്ച റിയാസിൻ്റെ ശൈലി വളരെ ഗുണകരമായി. കമ്മറ്റിയിൽ റിയാസിനെ അഭിനന്ദിക്കുകയും ചെയ്തു. സിപി എംമൊട്ടാകെ പാർട്ടിയെ വമ്പൻ പരാജയത്തിലേക്കു തള്ളിയിട്ടതായി ജില്ലാ അംഗങ്ങൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പെരുമാ റ്റത്തെക്കുറിച്ചു ജനങ്ങൾക്കിട യിൽ വലിയ അവമതിപ്പുണ്ടായെന്നും അതിരു വിട്ട പദപ്രയോഗങ്ങൾ തോൽവിക്ക് കാരണമായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം നടന്ന ജില്ലാ സെക്രട്ടേറിയറ്റ് ചർച്ചയുടെ തുടർ ച്ചയായാണു ജില്ലാ കമ്മിറ്റി ചേർന്നത്.

എൽഡിഎഫ് കൺവീ നർ ടി.പി.രാമ കൃഷ്ണനെ  മത്സരിപ്പിച്ച തിൽ നേതൃത്വത്തിനു വൻ വീഴ്ച്‌ച പറ്റി. ഇതുമൂലം അദ്ദേ ഹത്തിനു മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിന് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.

എലത്തൂരിൽ മന്ത്രി എ.കെ.ശ ശീന്ദ്രനെ മത്സരിപ്പിക്കാനുള്ള തീ രുമാനവും തിരിച്ചടിയായി. നിവർന്ന് നിൽക്കാൻ പോലും കഴിയാതെ അവശനായ ശശീ ന്ദ്രനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് എതിർപ്പുണ്ടായിട്ടും അതു മറികടന്നാണ് മത്സരിപ്പിച്ചത്. എലത്തൂരിൽ ശശീന്ദ്രന് പകരം മറ്റാരെ ങ്കിലും മത്സരിച്ചിരുന്നെങ്കിൽ ബേപ്പൂർ പോലെ എലത്തൂരും എൽഡിഎഫിന് നിലനിർത്താൻ കഴിയുമായിരുന്നെന്നും നേതാ ക്കൾ ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ ശക്തി കേന്ദ്ര ങ്ങളിൽ പോലും ബിജെപി കട ന്നുകയറി. കോഴിക്കോട് നോർ ത്തിൽ തോട്ടത്തിൽ രവീന്ദ്രന് എതിരെ പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുണ്ടായിരുന്നു. തോട്ട ത്തിൽ രവീന്ദ്രനു ലഭിക്കേണ്ട വോട്ടുകളാണ് ബിജെപി നേടിയ തെന്നതു ഗൗരവമായി പരിശോ ധിക്കണമെന്നും അംഗങ്ങൾ ചൂ ണ്ടിക്കാട്ടി. ചർച്ച ഇന്നും തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close