KERALAlocalOtherstop newsVIRAL

മലയോരത്ത് കനത്ത മഴ; കൂടരഞ്ഞി കൂമ്പാറയിൽ മിന്നലേറ്റ് രണ്ട് പേർക്ക് പരിക്ക്

User Rating: Be the first one !

 

കൂമ്പാറ: കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ. കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ കൂടരഞ്ഞി പഞ്ചായത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടരഞ്ഞി കൂമ്പാറ മുണ്ടുമല സ്വദേശികളായ ഒരു സ്ത്രീക്കും പുരുഷനുമാണ് മിന്നലേറ്റത്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മലയോര മേഖലകളിൽ രണ്ട് മണിക്കൂറോളമായി നീണ്ടുനിന്ന ശക്തമായ മഴ ആരംഭിച്ചത്. മഴയ്ക്കൊപ്പം അതിശക്തമായ ഇടിമിന്നലുമുണ്ടായിരുന്നു. പരിക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, രണ്ടാമത്തെയാളെ മണാശ്ശേരി സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മലയോര മേഖലകളിൽ ഇപ്പോഴും മഴ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close